ചിദംബരം 24 വരെ എന്‍ഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഐ.എൻ.എക്സ്. മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ ഈ മാസം 24 വരെ എൻഫോഴ ്സ്മെന്‍റ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോട െ തിഹാർ ജയിലിൽ നിന്നും ചിദംബരത്തെ മാറ്റി.

പ്രത്യേകം മുറിയും വീട്ടില്‍ പാചകം ചെയ്ത ഭക്ഷണവും വെസ്റ്റേൺ ടോയ്ലെറ്റും മരുന്നുകളും വേണമെന്ന ചിദംബരത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. മുറിയിൽ എ.സി. വേണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എതിർത്തു.

ചിദംബരത്തിന്‍റെ സുരക്ഷ ഉറപ്പാക്കുമെന്നും കുടുംബാംഗങ്ങൾക്ക് സന്ദർശന അനുമതി നൽകുമെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

സി.ബി.ഐ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു മാസത്തിലേറെയാണ് 74കാരനായ ചിദംബരം തിഹാറിൽ കഴിഞ്ഞത്.

Tags:    
News Summary - chidambaram-enforcement-directorate-custody-in-inx-media-case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.