ന്യൂഡൽഹി: നോട്ടുപിൻവലിച്ച സമയത്ത് താനായിരുന്നു ധനമന്ത്രിയെങ്കിൽ രാജിവെക്കുമായിരുന്നെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം.
താൻ ധനമന്ത്രിയായിരിക്കുേമ്പാഴാണ് പ്രധാനമന്ത്രി ഇൗ തീരുമാനമെടുക്കുന്നതെങ്കിൽ താൻ രാജിവെക്കുമായിരുന്നു. പ്രധാനമന്ത്രി നോട്ട് പിൻവലിക്കുന്നത് സംബന്ധിച്ച് ചോദിക്കുകയാണെങ്കിൽ അത് നടപ്പാക്കരുതെന്നായിരിക്കും താൻ പറയുക. കൂടാതെ അതിെൻറ വരും വരായ്കകളെക്കുറിച്ച്അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കാനും ശ്രമിക്കും. എന്നിട്ടും പ്രധാനമന്ത്രി അത് നടപ്പാക്കുകയാണെങ്കിൽ താൻ രാജിവെക്കുമെന്നും ചിദംബരം പറഞ്ഞു.
ഇൗ നടപടി മൂലം കള്ളപ്പണം തടയാനാവില്ല. നഗരങ്ങളിലെ ജനങ്ങൾ ഡിജിറ്റല്‍ ഇടപാടിലേക്ക് മാറിയേക്കാമെന്നത് മാത്രമാണ് ഗുണം. ഇതിെൻറ പരിണത ഫലത്തെക്കുറിച്ച് പ്രധാനമന്ത്രിക്കുപോലും മതിയായ വിവരം ലഭിച്ചില്ല. അദ്ദേഹത്തിെൻറ ദേശിയ സാമ്പത്തിക ഉപദേഷ്ടാവ് പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ചിദംബരം പറഞ്ഞു.
ഡൽഹി സാഹിത്യോത്സവത്തിൽ പെങ്കടുക്കവെയാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. നിലവിലെ ധനമന്ത്രി അരുൺ ജെയ്റ്റിലിയുടെ സ്ഥാനത്ത് താങ്കളായിരുന്നെങ്കിൽ എന്ത് നടപടി കൈക്കൊള്ളുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ബി.ജെ.പി സർക്കാറിനെ വിമർശിച്ച്ചിദംബരത്തിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.