ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് ഗാന്ധിമാർ മാത്രമല്ല ഉത്തരവാദികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. പാർട്ടി പിളർത്താൻ ശ്രമിക്കരുതെന്ന് തിരുത്തൽവാദികളോട് അദ്ദേഹം അഭ്യർഥിച്ചു.
തോൽവിയുടെ ഉത്തരവാദിത്തം ഗാന്ധിമാർ അംഗീകരിച്ചതാണ്. നേതൃമാറ്റത്തിനുള്ള സന്നദ്ധത പ്രവർത്തകസമിതിയിൽ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, അങ്ങനെ ചെയ്യരുതെന്ന് പ്രവർത്തക സമിതി അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് സോണിയഗാന്ധി പദവിയിൽ തുടരുന്നത്. ആഗസ്റ്റിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ സംഘടന തെരഞ്ഞെടുപ്പു പ്രക്രിയ മുന്നോട്ടുപോകുന്നുണ്ട്. അതിനു മുമ്പത്തെ മൂന്നുമാസത്തേക്ക് ഇടക്കാല പ്രസിഡന്റിനു പകരം മറ്റൊരു ഇടക്കാല പ്രസിഡന്റ് പ്രായോഗികമല്ല. സംഘടനാ തെരഞ്ഞെടുപ്പോടെ പാർട്ടിക്കാര്യങ്ങൾ നല്ല നിലക്ക് മുന്നോട്ടുനീങ്ങുമെന്നാണ് പ്രതീക്ഷ.
തകർച്ചയുടെ ഉത്തരവാദിത്തത്തിൽനിന്ന് ആരും ഓടിയൊളിക്കുന്നില്ല. ഗോവയുടെ ചുമതല തനിക്കായിരുന്നു. തോൽവിക്ക് താനും ഉത്തരവാദിയാണ്. ബ്ലോക്ക്, ജില്ല, സംസ്ഥാന, എ.ഐ.സി.സി തലങ്ങളിലെല്ലാം നേതൃപദവിയിലുള്ള ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. എ.ഐ.സി.സി നേതൃത്വത്തിന് മാത്രമാണ് ഉത്തരവാദിത്തം എന്നു പറയുന്നത് ശരിയല്ല -ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.