ന്യൂഡൽഹി: ജമ്മു-കശ്മീരിന് കൂടുതൽ സ്വയംഭരണം നൽകണമെന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിെൻറ പ്രസ്താവന വിവാദമായി. പ്രസ്താവന സൃഷ്ടിക്കാവുന്ന രാഷ്ട്രീയ ഭൂകമ്പം മുന്നിൽകണ്ട്, ചിദംബരത്തിേൻറത് വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ് കോൺഗ്രസ് തള്ളിയെങ്കിലും ബി.ജെ.പി അത് ഏറ്റെടുത്തു. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി തുടങ്ങിവെച്ച വിമർശനത്തിന് മൂർച്ചകൂട്ടി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. അതിനിടെ, ജമ്മു-കശ്മീരിെൻറ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനൽ കോൺഫറൻസ് പ്രമേയം പാസാക്കി.
രാജ്കോട്ടിൽ ശനിയാഴ്ച നടന്ന പരിപാടിയിലായിരുന്നു ചിദംബരത്തിെൻറ പ്രസ്താവന. സംഘർഷം ഇല്ലാതാക്കാൻ ജമ്മു-കശ്മീരിന് കൂടുതൽ സ്വയംഭരണം നൽകണമെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ചോദ്യത്തിന് ഉത്തരമായി പറഞ്ഞ അദ്ദേഹം, 370ാം വകുപ്പിെൻറ അന്തഃസത്ത മാനിക്കണമെന്നാണ് കശ്മീർ താഴ്വരയിലുള്ളവരുടെ ആവശ്യമെന്നും ചൂണ്ടിക്കാട്ടി. ‘‘അതിനർഥം കൂടുതൽ സ്വയംഭരണം അവർ ആവശ്യപ്പെടുന്നുവെന്നാണ്. സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം ഉയരുേമ്പാൾ ഭൂരിപക്ഷവും സ്വയംഭരണമാണ് ആവശ്യപ്പെടുന്നതെന്നാണ് ജമ്മു-കശ്മീരിൽ നടത്തിയ പരസ്പര ചർച്ചകളിൽനിന്ന് താൻ മനസ്സിലാക്കിയത്. അതിനാൽ ആ ചോദ്യം നാം വളരെ ഗൗരവമായിതന്നെ പരിശോധിക്കുകയും ജമ്മു-കശ്മീരിൽ ഏതെല്ലാം മേഖലകളിൽ സ്വയംഭരണം നൽകാമെന്ന് പരിശോധിക്കുകയും വേണം’’ -അദ്ദേഹം പറഞ്ഞു.
എന്നാൽ, ചിദംബരത്തിെൻറ പ്രസ്താവന സൈനികർക്ക് അപമാനമാണെന്ന് ആരോപിച്ച മോദി, കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് എന്തിനാണ് കോൺഗ്രസ് നേതാക്കൾ നാവ് വാടകക്ക് കൊടുക്കുന്നതെന്ന് ചോദിച്ചു. വിവാദം കൊഴുക്കുകയും ബി.ജെ.പി എക്കാലത്തെയും തങ്ങളുടെ രാഷ്ട്രീയ ആയുധമായ തീവ്രദേശീയത ഉയർത്തുകയും ചെയ്തതോടെ ചിദംബരംതന്നെ വിശദീകരണവുമായി എത്തി. താൻ പറഞ്ഞത് മുഴുവൻ വായിക്കാതെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് വ്യക്തമാക്കിയ അദ്ദേഹം, മോദി ഇല്ലാത്ത കാര്യത്തിനാണ് ആരോപണം ഉന്നയിക്കുന്നതെന്നും പറഞ്ഞു. ‘‘വിമർശനം ഉന്നയിക്കുന്നവർ താൻ പറഞ്ഞത് മുഴുവൻ വായിച്ചിട്ട് അതിൽ ഏതു വാക്കാണ് തെറ്റെന്ന് പറയണം. താേനാ കോൺഗ്രസ് പാർട്ടിയോ കഴിഞ്ഞ വർഷത്തെ മിന്നലാക്രമണത്തെ വിമർശിച്ചിട്ടില്ല. അതിർത്തി കടന്ന് നടത്തുന്ന ഇത്തരം ആക്രമണം മുൻകാലത്തും ഉണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞത്. അത് കരേസന മേധാവിയും അംഗീകരിച്ചതാണ്’’ -ചിദംബരം വിശദീകരിച്ചു.
േനരേത്ത, കശ്മീരിെൻറ സ്വാതന്ത്ര്യത്തെക്കുറിച്ച കോൺഗ്രസ് നിലപാട് ദേശീയ സുരക്ഷ സംബന്ധിച്ച ഇന്ത്യൻ നിലപാടിന് വിരുദ്ധമെന്ന് മന്ത്രി അരുൺ ജെയ്റ്റലി വിമർശനം ഉന്നയിച്ചതോടെ ചിദംബരത്തെ തള്ളി കോൺഗ്രസ് വക്താവ് രംഗത്തുവന്നിരുന്നു. ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യൻ യൂനിയെൻറ അവിഭാജ്യ ഘടകമാണെന്നും എക്കാലത്തും ചോദ്യംചെയ്യപ്പെടാതെ അങ്ങനെ തുടരുകതന്നെ ചെയ്യുമെന്നും വക്താവ് രൺദീപ് സുർെജവാല പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.