‘ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല’; ട്വീറ്റുമായി ചിദംബരം

ന്യൂഡൽഹി: തന്‍റെ അറസ്റ്റിനെക്കുറിച്ച് ട്വീറ്റുമായി ഐ.എൻ.എക്സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര ധ നമന്ത്രി പി. ചിദംബരം. കുടുംബമാണ് തനിക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നത് എന്ന മുഖവുരയോടെയാണ് ഒരു സന്ദേശം. ഐ.എൻ.എക്സ ് മീഡിയ കേസിൽ എന്തുകൊണ്ട് ഉദ്യോഗസ്ഥർ ആരും അറസ്റ്റിലാകുന്നില്ല എന്ന ചോദ്യമാണ് ട്വീറ്റിലൂടെ ചിദംബരം ഉന്നയിക്കുന്നത്.

തന്‍റെ പേരിൽ ഇത് പോസ്റ്റ് ചെയ്യാൻ കുടുംബത്തോട് അഭ്യർഥിച്ചതാണ്: ‘കേസുമായി ബന്ധപ്പെട്ട ഡസനോളം ഉദ്യോഗസ്ഥരുണ്ടെങ്കിലും ആരും അറസ്റ്റിലായിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങൾ മാത്രം അറസ്റ്റിലായത്. അവസാന ഒപ്പ് ഇട്ടത് നിങ്ങളാണ് എന്നതുകൊണ്ടാണോ അറസ്റ്റ് ചെയ്തത്?’ എന്ന് ആളുകൾ ചോദിക്കുന്നു. എനിക്ക് അതിന് ഉത്തരമില്ല. -ഇങ്ങിെനയാണ് ചിദംബരത്തിന്‍റെ ട്വിറ്റർ അക്കൗണ്ടിലെ ഒരു കുറിപ്പ്.

‘ഒരു ഉദ്യോഗസ്ഥനും തെറ്റൊന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റിലാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല’ എന്നാണ് രണ്ടാമത്തെ ട്വീറ്റ്.

വ്യാഴാഴ്ച വൈകുന്നേരമാണ് ചിദംബരത്തെ തിഹാറിലെ ഏഴാം നമ്പർ ജയിലിലാക്കിയത്. ഇതേ കേസിൽ കഴിഞ്ഞ വർഷം ചിദംബരത്തി​​ന്‍റെ മകൻ കാർത്തിയും ഇതേ സെല്ലിൽ 12 ദിവസം തടവിൽ കഴിഞ്ഞിരുന്നു.

Tags:    
News Summary - chidambaram-tweets-why-no-officers-arrested-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.