ന്യൂഡൽഹി: എയർസെൽ-മാക്സിസ് ഇടപാടിന് ഫോറിൻ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡ് (എഫ്.െഎ.പി.ബി) അംഗീകാരം നൽകിയത് സംബന്ധിച്ചും ഇതിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിെൻറ പങ്കാളിത്തം സംബന്ധിച്ചും അന്വേഷിക്കുമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്് അറിയിച്ചു. എയർസെൽ-മാക്സിസിന് അന്നത്തെ ധനമന്ത്രി പി. ചിദംബരം എഫ്.െഎ.പി.ബി അംഗീകാരം നൽകിയത് അന്വേഷിക്കുക കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിന് കീഴിലാണ്. ഇൗ കേസിൽ വിദേശനിക്ഷേപം ഏകദേശം 3,500 കോടിയാണ്. എന്നാൽ, 600 കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങൾക്ക് അംഗീകാരം നൽകാനുള്ള അധികാരം സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റിക്കാണ്.
ഫോറിൻ ഇൻവസ്റ്റ്മെൻറ് പ്രമോഷൻ ബോർഡ് തനിക്ക് മുന്നിൽ സമർപ്പിച്ചതിന് ധനമന്ത്രി എന്ന നിലയിൽ അംഗീകാരം നൽകുക മാത്രമാണ് ചെയ്തതെന്ന് ചിദംബരം പ്രതികരിച്ചു. ഇൗ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ഹാജരാക്കുകയും ചെയ്തു.
വിദേശ വിനിമയ ചട്ട ലംഘനം: കാർത്തി ചിദംബരത്തിന് േനാട്ടീസ്
: വിദേശ വിനിമയ ചട്ട ലംഘനത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിന് എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇദ്ദേഹവുമായി ബന്ധമുള്ള സ്ഥാപനത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. 45 കോടി രൂപയുടെ ചട്ടം ലംഘിച്ചുള്ള വിദേശ വിനിമയമാണ് കണ്ടെത്തിയത്. ഇതേ കേസിൽ 2,262 കോടി രൂപയുടെ വിദേശ വിനിമയ ചട്ട ലംഘനത്തിന് ചെന്നൈ ആസ്ഥാനമായ വാസൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിനും നോട്ടീസ് അയച്ചിട്ടുണ്ട്.
അഡ്വാേൻറജ് സ്ട്രാറ്റജിക് കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്, സ്ഥാപനത്തിെൻറ ഡയറക്ടർമാർ എന്നിവർക്കാണ് കാർത്തിക്ക് പുറമേ നോട്ടീസ് നൽകിയത്. ഇടപാടുകളുടെ ഗുണം ലഭിച്ചത് കാർത്തി ചിദംബരത്തിനാണെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.