ഗ്യാൻവാപി ഹരജി ഇന്ന് കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിലെ ജലധാര ശിവലിംഗമായതിനാൽ കൂടുതൽ സംരക്ഷണം വേണമെന്ന ഹരജി അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കേസിൽ സംഘ് പരിവാർ പക്ഷത്തുള്ള അഡ്വ. വിഷ്ണുശങ്കർ ജെയിൻ വ്യാഴാഴ്ച വിഷയം ഉന്നയിച്ചപ്പോഴാണ് അടിയന്തരമായി വെള്ളിയാഴ്ച തന്നെ കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

പള്ളിയിലെ വുദുഖാനയിലുള്ളത് ജലധാരയാണെന്നും ശിവലിംഗമാണെന്ന വാദം കേട്ട് സംരക്ഷണം നൽകി ഗ്യാൻവാപി പള്ളിയിലെ തർക്കത്തിന് തുടക്കമിടരുതെന്നുമുള്ള അഞ്ജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ തള്ളിയ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മേയ് 17നാണ് ആദ്യ സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചത്. 

Tags:    
News Summary - Chief Justice Chandrachud said Gyanvapi plea will be heard today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.