ദീപക്​ മിശ്ര വിരമിക്കുന്നു: അടുത്ത ചീഫ്​ ജസ്​റ്റിസി​െന നിർദേശിക്കാൻ ആവശ്യപ്പെട്ടു

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര വിരമിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തോട്​ ത​​​െൻറ പിൻഗാമിയെ നിർദേശിക്കാൻ നിയമ മന്ത്രി രവിശങ്കർ പ്രസാദ്​ ആവശ്യപ്പെട്ടതായി റിപ്പോർട്ട്​. ഒക്​ടോബർ രണ്ടിനാണ്​ ജസ്​റ്റിസ്​ മിശ്രയുടെ വിരമിക്കൽ തീയതി. കീഴ്​വഴക്കം അനുസരിച്ച്​ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്​ജിയാണ്​ ഉന്നത പദവിയിലെത്തുക. 

വിരമിക്കുന്നയാളി​​​െൻറ നിർദേശം ലഭിച്ചാൽ ഇത്​ നിയമമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. തുടർന്ന്​ പ്രധാനമന്ത്രി നിയമന ശിപാർശ രാഷ്​ട്രപതിക്ക്​ കൈമാറും. ഏറ്റവും മുതിർന്ന ആളി​​​​െൻറ തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ മറ്റെന്തെങ്കിലും തർക്കമുണ്ടെങ്കിൽ അക്കാര്യം മറ്റ്​ ജഡ്​ജിമാരുമായി ചേർന്നാണ്​ തീരുമാനിക്കുക. നിലവിൽ സുപ്രീംകോടതിയിൽ ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്​ ആണ്​ ദീപക്​ മിശ്രക്ക്​ ശേഷമുള്ള മുതിർന്ന ആൾ.
 

Tags:    
News Summary - Chief Justice Dipak Misra Asked To Recommend Successor By Centre- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.