ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ പ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെയെല്ലാം ഫോൺ പെഗസസ് ഉപയോഗിച്ച് ചോർത്തിയെന്ന് വ്യക്തമായിരുന്നു.
മുതിർന്ന മാധ്യമപ്രവർത്തകരായ എൻ.റാം, ശശി കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഹരജി എത്രയും പെട്ടെന്ന് ലിസ്റ്റ് ചെയ്യണമെന്ന് ഇവർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് പെഗസസ് ഫോൺ ചോർത്തലിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
പെഗസസ് ചോർത്തൽ നടന്നുവെന്ന സംശയിക്കുന്ന ഫോണുകൾ പരിശോധനക്ക് വിധേയമാക്കിയെന്നും ഹരജിയിൽ പറയുന്നുണ്ട്. ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ സുരക്ഷാലാബിൽ നടത്തിയ പരിശോധനയിലാണ് ഫോൺ ചോർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.