നിതീഷ് കുമാർ വെള്ളിയാഴ്ച ഭൂരിപക്ഷം തെളിയിക്കും

പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വെള്ളിയാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും. ഇതിനായി ബിഹാർ നിയമസഭയുടെ പ്രത്യേക സമ്മേളനം വെള്ളിയാഴ്ച വിളിച്ചു ചേർക്കും. 

വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്​ഞ ചെയ്​ത നിതീഷിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ രണ്ടു ദിവസത്തെ സമയമാണ്​ ഗവർണർ ​േകസരിനാഥ്​ തൃപാഠി അനുവദിച്ചത്. വ്യാഴാഴ്ച രാത്രി ഗവർണറെ കണ്ട നിതീഷ് കുമാർ തനിക്ക് 132 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി കത്ത് കൈമാറിയിരുന്നു. 

243 അംഗ നിയമസഭയിൽ 122 സീറ്റ് മതി കേവല ഭൂരിപക്ഷത്തിന്. 71 സീറ്റുള്ള ജെ.ഡി.യുവിനെ ബി.ജെ.പിയുടെ 53 എം.എൽ.എമാരുടെ പിന്തുണ കൂടി ലഭിക്കുമ്പോൾ ആകെ ഭൂരിപക്ഷം 124 ആകും. കൂടാതെ എൻ.ഡി.എ ഘടകകക്ഷികളുടെ അഞ്ച് സീറ്റ് കൂടി (എൽ.ജെ.എസ്. പി-രണ്ട് സീറ്റ്, ആർ.എൽ.എസ്.പി-രണ്ട് സീറ്റ്, എച്ച്.എ.എം (എസ്)-ഒരു സീറ്റ്) പിന്തുണ കൂടി ലഭിച്ചാൽ ജെ.ഡി.യു-എൻ.ഡി.എ സഖ്യത്തിന് പിന്തുണ 129 ആയി ഉയരും.  

ഇതിന് പുറമെ മൂന്ന് സീറ്റുള്ള ചെറുകക്ഷി സി.പി.എം (എം.എൽ)ന്‍റെയോ നാലു സ്വതന്ത്രരുടെയോ പിന്തുണ കൂടി നിതീഷിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ.ജെ.ഡിക്ക് 80 എം.എൽ.എമാരും നാലാംകക്ഷിയായ കോൺഗ്രസിന് 27 എം.എൽ.എമാരുമാണ് ഉള്ളത്. 


 

Tags:    
News Summary - Chief minister Nitish kumar to prove majority in Bihar assembly on friday -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.