മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ ഇന്നു മുതൽ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി



ഇംഫാൽ: മണിപ്പൂരിൽ മേയ് മൂന്നിന് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നിർത്തിവച്ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ശനിയാഴ്ച മുതൽ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. ഇംഫാലിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥിതി മെച്ചപ്പെട്ടതോടെയാണ് ശനിയാഴ്ച മുതൽ സംസ്ഥാനത്തുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക. വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനായിരുന്നു ഇന്റർനെറ്റ് സേവനങ്ങൾ നിർത്തി​വെച്ചതെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിൽ 175ലധികം പേർ കൊല്ലപ്പെടുകയും 1100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 33ലധികം പേരെ കാണാതായതായും 4786 വീടുകള്‍ക്ക് തീവെച്ചതായും 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തതായും പൊലീസ് അറിയിച്ചിരുന്നു.

അതിനിടെ, ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ ഇരുവശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് 16 കിലോമീറ്റർ ദൂരം ഒരു രേഖയുമില്ലാതെ പരസ്‌പരം ഇരുഭാഗത്തേക്കും കടക്കാൻ അനുവദിക്കുന്ന ഫ്രീ മൂവ്‌മെന്റ് സംവിധാനം ഭരണകൂടം റദ്ദാക്കണമെന്നും അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് തടയാൻ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വേലി കെട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Chief Minister said that internet services will be restored in Manipur from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.