ന്യൂഡൽഹി: ചൈന ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്. കഴിഞ്ഞ വർഷം ഹിമാലയൻ അതിർത്തി സുരക്ഷിതമാക്കാൻ യാത്ര തിരിച്ച സൈനികർക്ക് ഉടനൊന്നും മടങ്ങാൻ കഴിയില്ലെന്നും അേദഹം പറഞ്ഞു.
ആണവായുധങ്ങളുള്ള അയൽരാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് ചൈനയുടെ പ്രവർത്തനങ്ങൾ തടസമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം വരെ തുടർന്ന ഇന്ത്യ-ചൈന സൈനികതല ചർച്ചയെ ഇത് ബാധിക്കും. അതിർത്തിയിലും കടലിലും ഏത് സാഹസത്തിനും ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനക്കാർ ഗ്രാമങ്ങൾ നിർമ്മിക്കുന്നു.
വരുംകാലങ്ങളിൽ അതിർത്തിയിൽ ഇരു സൈന്യങ്ങഴും മുഖാമുഖം നിൽക്കുന്ന അവസ്ഥയാണുള്ളത്. അഫ്ഗാനിസ്ഥാനിലെ ഭരണ മാറ്റം ഇന്ത്യക്ക് തീവ്രവാദ ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.