ന്യൂഡൽഹി: ജന്മദിനാഘോഷത്തിനിടെ ഒരു വയസ്സുകാരന്‍ 12ആം നിലയില്‍ നിന്ന് താഴെവീണു മരിച്ചു. ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയിലെ കാസ ഗ്രീന്‍സ് 1 ഹൌസിങ് സൊസൈറ്റിയിലാണ് സംഭവം. റിവാന്‍റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയതായിരുന്നു കുടുംബാംഗങ്ങള്‍.
സത്യേന്ദ്ര കസാനയും കുടുംബവും മകന്‍റെ പിറന്നാള്‍ ആഘോഷത്തിനായി ഫ്ലാറ്റ് അലങ്കരിക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു. ഇതിനിടെ ഫ്ലാറ്റിന് പുറത്തെ കോമൺ ഏരിയയിലേക്ക് റിവാൻ എത്തിയത് കുടുംബം അറിഞ്ഞിരുന്നില്ല. 12ആം നിലയിലെ ഗോവണിയുടെ ഗ്രില്ലിനിടയിലൂടെ കുഞ്ഞ് താഴെവീണു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.