ഓൺലൈൻ പഠനത്തിന്‍റെ പേരിൽ രാജ്യത്തെ അറുപത് ശതമാനം വിദ്യാർഥികളും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത് ചാറ്റിങ്ങിനാണെന്ന് പഠനം. ഇവരിൽ പത്ത് ശതമാനം മാത്രമാണ് ഓൺലൈൻ പഠനത്തിന് േഫാൺ ഉപയോഗിക്കുന്നതെന്നും നാഷണൽ കമീഷൻ േഫാർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ.സി.പി.സി.ആർ) നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
59.2 ശതമാനം കുട്ടികൾ ചാറ്റിങ്ങിന് മൊബൈൽ ഉപയോഗിക്കുേമ്പാൾ 10.1 ശതമാനം കുട്ടികൾ മാത്രമാണ് ഓൺലൈൻ പഠനത്തിനും വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കുന്നത്. വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ മെസേജിങ്ങ് ആപ്പുകളാണ് കുട്ടികൾ ചാറ്റിങ്ങിനായി ഉപയോഗിക്കുന്നത്.
എട്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ 30.2 ശതമാനം പേർക്കും സ്വന്തമായി സ്മാർട്ട് ഫോണുകൾ ഉണ്ടെന്നും പഠനം പറയുന്നു.10 വയസ് പ്രായമുള്ളവരിൽ 37.8 ശതമാനം പേർക്ക് ഫേസ്ബുക്ക് അക്കൗണ്ടും 24.3 ശതമാനം പേർക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുമുണ്ട്.
13 വയസ് മുതൽ സ്വന്തം സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. 12-13 വയസ് മുതൽ കുട്ടികൾക്ക് സ്വതന്ത്രമായി സ്മാർട്ട്‌ഫോണുകൾ നൽകാൻ മാതാപിതാക്കൾ സന്നദ്ധരാകുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 60 സ്കൂളുകളിൽ നിന്ന് 3,491 കുട്ടികൾ, 1,534 രക്ഷിതാക്കൾ, 786 അധ്യാപകർ എന്നിവരുൾപ്പടെ 5,811 പേരാണ് പഠനത്തിൽ പങ്കാളികളായത്.
അമിത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം കുട്ടികളിൽ കണ്ടുതുടങ്ങിയതായും പഠനം ചൂണ്ടിക്കാട്ടുന്നു.കുട്ടികളിലെ ഇൻറർനെറ്റ് അടിമത്വം വർധിക്കാതിരിക്കാൻ രക്ഷിതാക്കളുടെ മേൽ നോട്ടം ഉണ്ടാകണമെന്നും, സ്ക്രീൻ സമയം കുറക്കാൻ മറ്റ് പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കണമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.