കുട്ടികളെ തട്ടിക്കൊണ്ടു പോയി ചാക്കിൽ കെട്ടി വയലിൽ തള്ളിയ നിലയിൽ

ലഖ്‌നോ: അംഗൻവാടിയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ എഘര ഗ്രാമത്തിലാണ് സംഭവം. ഇതേ ഗ്രാമത്തിലെ തന്നെ നിവാസികളായ അച്ഛനെയും മകനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ചാക്കിൽ കെട്ടിയ നിലയിൽ കുടുംബാംഗങ്ങളാണ് കുട്ടികളെ കണ്ടെത്തിയത്. ഒരാളെ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. മറ്റൊരാൾ പ്രദേശത്ത് ഭയന്ന് ഒളിച്ചിരിക്കുകയായിരുന്നു.

അങ്കിത് (4), അനികേത് (4) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. വീടിനടുത്തുള്ള ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അംഗൻവാടിയിലാണ് ഇവർ പോകുന്നത്. രാവിലെ 10 മണിയോടെ സ്‌കൂൾ പരിസരത്ത് നിന്ന് ഇറങ്ങിയ കുട്ടികൾ വീട്ടിൽ എത്തിയില്ല. കുട്ടികൾ സ്‌കൂൾ വിട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അങ്കണവാടിയിൽ പോയി അന്വേഷിക്കുകയായിരുന്നു.

തുടർന്ന് ഗ്രാമവാസികൾ വയലിൽ തിരച്ചിൽ ആരംഭിച്ചതോടെ ഇവരുടെ വീട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള കരിമ്പ് തോട്ടത്തിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ കെട്ടിയ നിലയിൽ അനികേതിനെ കണ്ടെത്തി. അങ്കിതും ഇതേ വയലിൽ അൽപം അകലെ ഇരിക്കുന്നതായി കണ്ടെത്തി. കുട്ടികളെ കണ്ടെത്തിയതിനെ തുടർന്ന് ഗ്രാമവാസികൾ പൊലീസിനെ സമീപിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - children who went missing found in sack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.