ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ യുവാവ് മുളകുപൊടി എറിഞ്ഞു. സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് നടന്ന സംഭവത്തിൽ അനിൽ കുമാർ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കെജ്രിവാൾ ഉച്ചഭക്ഷണത്തിന് പോകവെ മൂന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ചേംബറിന് മുന്നിൽവെച്ചായിരുന്നു മുളകുപൊടി കൊണ്ടുള്ള ആക്രമണം. സംഭവത്തിന്‍റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കെജ്രിവാളിന്‍റെ സമീപമെത്തിയ അനിൽ കുമാർ തന്‍റെ ആവശ്യം വിവരിക്കുന്ന പേപ്പർ കൈമാറുകയും കാൽതൊട്ടു വന്ദിക്കാനെന്ന വ്യാജേന കുനിയുകയും ചെയ്തു. ഈ സമയത്ത് കൈയ്യിലെടുത്ത മുളകുപൊടി നിവർന്ന ശേഷം കെജ് രിവാളിനെ മുഖത്തേക്ക് എറിയുകയായിരുന്നു. ഉടൻ തന്നെ കെജ്രിവാൾ മുഖം തിരിച്ചു.
#WATCH: CCTV from Delhi Secretariat. Delhi Police say 'Anil Kumar came to meet Delhi CM to share his grievances. He handed him a note & touched his feet, & chilli powder fell from his hand. Probe underway whether it was an attack or powder fell unintentionally' pic.twitter.com/UYMhCAb3Hm
— ANI (@ANI) November 20, 2018
മുഖ്യമന്ത്രി നേരെ നടന്ന ആക്രമണം ഡൽഹി പൊലീസിന്‍റെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നുംഡൽഹിയിൽ മുഖ്യമന്ത്രി പോലും സുരക്ഷിതനല്ലെന്നും ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു.
മുമ്പ് കെജ്രിവാളിനെതിരെ മഷിയെറിയലും മുഖത്തടിക്കലുമടക്കം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.