ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ േപര് ചൈന ഏകപക്ഷീയമായി മാറ്റി. ചൈനീസ് ഭാഷയിലുള്ള പേരുകളാക്കിയാണ് മാറ്റിയതെന്ന് ബീജിങ്ങ് അറിയിച്ചു. ചൈനയുടെ താത്പര്യങ്ങൾക്കെതിരായി വടക്കു കിഴക്കൻ അരുണാചൽ പ്രദേശിൽ 14ാം ദലൈലാമ ഇൗ മാസമാദ്യം സന്ദർശിച്ചതിന് പകരം വീട്ടാനാണ് ചൈനയുടെ നടപടി.
ഇന്ത്യയുമായി തർക്കത്തിലുള്ള അതിർത്തി സംസ്ഥാനമാണ് അരുണാചൽ എന്നാണ് ചൈന പറയുന്നത്. സ്വയം ഭരണാവകാശമുള്ള ടിബറ്റൻ മേഖലയുമായി ചേർന്ന് നിൽക്കുന്ന തെക്കൻ ടിബറ്റിെൻറ ഭഗമാണെന്നും ചൈന അവകാശെപ്പടുന്നു.
ചൈനയുടെ ഒൗദ്യോഗിക മാപ്പിൽ സംസ്ഥാനം തെക്കൻ ടിബറ്റിെൻറ ഭാഗമാണ്. മേഖലയുടെ പരമാധികാരത്തെ കുറിച്ച് ഇന്ത്യയെ ബോധ്യെപ്പടുത്തുന്നതിനാണ് സ്ഥലങ്ങളുടെ പേര് മാറ്റിയതെന്ന് ചൈനീസ് മാധ്യമങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.