ലഡാക്: ഇന്ത്യ-ചൈന നിയന്ത്രണ രേഖയിലുള്ള കിഴക്കൻ ലഡാകിലെ പാങോങ് സൊ തടാകത്തിൽ ചൈന കൂടുതൽ പട്രോളിങ് ബോട്ടുകൾ വിന്യസിച്ചു. ഇതോടെ ഈ മേഖലയിൽ സംഘർഷ സാധ്യത ഉടലെടുത്തു. നേരത്തെ, മൂന്ന് ബോട്ടുകളാണ് ഇവിടെയുണ്ടായിരുന്നത്. അത് ഒമ്പതെണ്ണമാക്കിയാണ് ചൈന വർധിപ്പിച്ചിരിക്കുന്നത്.
ചൈനയുടെ നീക്കങ്ങൾ തടയാൻ ഇന്ത്യൻ സൈന്യവും ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ സൈനികരുടെ പട്രോളിങ് തടയാനും ചൈന ശ്രമിക്കുന്നുണ്ട്. 1999ൽ കാർഗിൽ യുദ്ധത്തിൽ പാക് സൈന്യത്തെ തുരത്തിയ ശേഷം ഇന്ത്യൻ സൈന്യം ഇവിടെ കാൽനടയായാണ് പട്രോളിങ് നടത്തുന്നത്.
ഇവിടെ വാഹനങ്ങൾ കടന്നു പോകാൻ പാത നിർമിക്കാനുള്ള ഇന്ത്യൻ സൈനികരുടെ ശ്രമത്തെ ചൈന എതിർക്കുകയാണ്. ഇവിടത്തെ യഥാർഥ നിയന്ത്രണരേഖയെ ചൊല്ലി ഇരു രാജ്യങ്ങളും തർക്കം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.