ന്യൂഡൽഹി: യു.കെ, യു.എസ്, ഫ്രാൻസ് തുടങ്ങിയ ലോക രാജ്യങ്ങൾ മസൂദ് അസ്ഹറിനെതിരായ നീക്കങ്ങൾ െഎക്യരാഷ്ട്ര സഭയ ുടെ സുരക്ഷാ സമിതിയിൽ ശക്തമാക്കുന്നതിനിടെ ചൈന നീക്കത്തെ എതിർക്കുമെന്ന് റിപ്പോർട്ട്. അസ്ഹറിനെ ആഗോള ഭീകര നായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
രക്ഷാസമിതിയിൽ ചൈന ഒഴികെയുള്ള രാജ്യങ്ങൾ ഇൗ നീക്കത്തെ പിന്തുണക്കുന്നുണ്ട്. എന്നാൽ, തീരുമാനത്തെ ചൈന വീറ്റോ ചെയ്താൽ അസ്ഹറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കുന്നത് ഇനിയും നീളും. ഇത് മൂന്നാം തവണയാണ് അസ്ഹറിനെ ആഗോളഭീകരനാക്കി പ്രഖ്യാപിക്കാൻ നീക്കം നടത്തുന്നത്. മുമ്പ് 2016ലും 17ലും സമാനമായ ശ്രമം നടന്നിരുന്നു. എന്നാൽ, ചൈനയുടെ എതിർപ്പിനെ തുടർന്ന് ഇത് സാധ്യമായിരുന്നില്ല.
അതേ സമയം, യു.എൻ മേധാവി അേൻറാണിയോ ഗുട്ടറസ് വിഷയത്തൽ ഇരു വിഭാഗങ്ങളുമായും ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് യു.എൻ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.