ബെയ്ജിങ്: ലഡാക്കിലെ പാൻേഗാങ് തടാകക്കരയിൽ ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് പീപ്ൾസ് ലിബറേഷൻ ആർമിയും (പി.എൽ.എ) ഇന്ത്യൻ സൈന്യവും തമ്മിൽ സംഘർഷമുണ്ടാെയന്ന വാർത്തയെക്കുറിച്ച് അറിയില്ലെന്ന് ചൈന.
കഴിഞ്ഞ ദിവസം ലഡാക്കിൽ അതിർത്തി കടക്കാനുള്ള ചൈനീസ് പട്ടാളത്തിെൻറ ശ്രമം ഇന്ത്യൻ േസന വിഫലമാക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ കല്ലേറിൽ ഇരുവിഭാഗത്തിനും ചെറിയ പരിക്കുകളേറ്റു. സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയേവ, അത്തരം ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹു ചുൻയിങ് പറഞ്ഞു. സൈന്യം സ്വന്തം അതിർത്തിയിലൂെടയാണ് പട്രോളിങ് നടത്തിയത്. അതിർത്തി ഇപ്പോഴും പൂർണമായി നിർണയിക്കപ്പെട്ടിട്ടില്ലെന്നും ചർച്ച തുടരുമെന്നും അവർ പറഞ്ഞു.
സിക്കിം അതിർത്തിയിലെ ദോക്ലാമിലെ പ്രശ്നപരിഹാരത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്യായമായി ചൈനീസ് അതിർത്തി കടന്ന ഇന്ത്യൻ സൈന്യം നിരുപാധികം പിൻവാങ്ങണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും അതിർത്തിത്തർക്കം പരിഹരിക്കാൻ നേരിട്ട് ചർച്ച നടത്തണെമന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്ട്െമൻറ് വക്താവ് ഹീതർ ന്യൂവർട്ട് ആവശ്യപ്പെട്ടു. ലഡാക്കിെല സംഘർഷെത്തക്കുറിച്ച് വാർത്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.