അതിർത്തി തർക്കം: സമവായത്തിലെത്തിയെന്ന്​ ചൈന

ബെയ്​ജിങ്​: അതിർത്തി തർക്കം സമവായത്തിലെത്തിയെന്ന സൂചനകൾ നൽകി ചൈന. ജൂൺ ആറിന്​ ഇരു രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ  അതിർത്തിയിലെ പ്രശ്​നങ്ങൾക്ക്​ താൽക്കാലിക പരിഹാരമായെന്നാണ്​ ചൈന അറിയിച്ചിരിക്കുന്നത്​.

ചൈനീസ്​ വിദേശകാര്യവക്​താവ്​ ഹുവ ചുൻയിങ്ങാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​​. ലഡാക്കിലെ അതിർത്തി തർക്കത്തിൽ ചില കാര്യങ്ങളിൽ ധാരണയായെന്നും കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയിൽ പഴയ സ്ഥിതി തുടരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്​​ സംഘർഷങ്ങൾ ഒഴിവാക്കുകയാണ്​ ലക്ഷ്യമെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

നയതന്ത്രതലത്തിലും സൈനികതലത്തിലും ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഈ ചർച്ചകൾ ഫലപ്രദമാണെന്നും ഹുവ ചുൻയിങ്​ അറിയിച്ചു. വരും ദിവസങ്ങളിലും ​ഇരു രാജ്യങ്ങളിലെ സൈനികമേധാവികൾ ചർച്ച നടത്തുമെന്നാണ്​ സൂചന.

Tags:    
News Summary - China Says Reached "Positive Consensus" With India On Border Issue-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.