ന്യൂഡൽഹി: സെപ്തംബറിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുമ്പായി ഞായറാഴ്ച നടന്ന കോൺഫിഡൻഷ്യൽ ജി20 യോഗത്തിൽ നിന്ന് ചൈന വിട്ടു നിന്നു. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലാണ് കോൺഫിഡൻഷ്യൽ ജി 20 നടന്നത്.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന്റെ പേരിലാണ് ഇന്ത്യ -ചൈന തർക്കം നടക്കുന്നത്. ടിബറ്റിന്റെ ഭാഗമാണ് അരുണാചൽ എന്നാണ് ചൈനയുടെ അവകാശവാദം. അത്തരം വാദങ്ങൾ ഇന്ത്യ തള്ളിക്കഞ്ഞിരുന്നു.
50 ലേറെ അന്താരാഷ്ട്ര നേതാക്കൾ യോഗത്തിൽ പങ്കുചേർന്നു. ജി20 ഉച്ചകോടിക്ക് മുമ്പായി നിരവധി പരിപാടികൾ നടപ്പാക്കാൻ യോഗത്തിൽ പദ്ധതിയായിട്ടുണ്ട്.
അതേസമയം, യോഗത്തിൽ പങ്കെടുക്കാതെ ചൈന ഔദ്യോഗികമായി ഇന്ത്യയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. വിദേശ കാര്യ മന്ത്രാലയമോ ചൈനയോ ഞായറാഴ്ചത്തെ യോഗം സംബന്ധിച്ച് പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. യോഗം രഹസ്യസ്വഭാവമുള്ളതായതിനാൽ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.
യോഗത്തിൽ പങ്കെടുത്തവർ അതിനു ശേഷം അരുണാചൽ പ്രദേശ് നിയമസഭയും സംസ്ഥാനത്തെ മൊണാസ്ട്രിയും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.