ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ പത്ത് പട്രോളിങ് പോയൻറുകളിൽ നിരീക്ഷണം നടത്തുന്നതിൽനിന്ന് ചൈന ഇന്ത്യയെ വിലക്കിയതായി റിപ്പോർട്ട്്. 9,10,11,12,12A,13, 14, 15, 17, 17A പോയൻറുകളിലേക്ക് ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തുന്നതാണ് ചൈന തടഞ്ഞിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു ദിനപത്രം റിപ്പോർട്ട് െചയ്യുന്നു.
കിഴക്കൻ ലഡാക്കിലെ ചെങ്കുത്തായ മലനിരകളിൽ ഇന്ത്യ-ചൈന അതിർത്തി കൃത്യമായി വേർതിരിച്ചിട്ടില്ല.യഥാർഥ നിയന്ത്രണ രേഖയിൽ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥാനങ്ങളാണ് പട്രോളിങ് പോയൻറുകൾ എന്നറിയെപ്പടുന്നത്. ഇരു രാജ്യങ്ങളുടെയും അതിർത്തി മനസ്സിലാക്കുന്നതിനുള്ള അടയാളം കൂടിയാണ് പട്രോളിങ് പോയൻറുകൾ.
സൈനിക താവളത്തിൽനിന്ന് പട്രോളിങ് പോയൻറുകൾ വരെയാണ് സൈന്യം പട്രോളിങ് നടത്തുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ കിഴക്ക് ഡെപ്സാങ്ങിൽനിന്ന് തെക്ക് പങോങ് തടാകം വരെയുള്ള പത്ത് പോയൻറുകളിലേക്ക് ഇന്ത്യക്ക് കടക്കാനാവുന്നില്ലെന്നാണ് റിപ്പോർട്ട്്.
ഇക്കാര്യം ഭാഗികമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം രാജ്യസഭയിൽ സമ്മതിച്ചിരുന്നു. ചൈനയുടെ പീപിൾസ് ലിബറേഷൻ ആർമിയുമായി സംഘർഷമുണ്ടാവാൻ കാരണം ഇന്ത്യയുടെ പട്രോളിങ് തടഞ്ഞതാണെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.
കാരക്കോറം മുതൽ ചുമാർ വരെ 65 പട്രോളിങ് പോയൻറുകളാണുള്ളത്. ഇതിൽ പലതിലേക്കും ഇന്ത്യൻ സൈന്യത്തിന് പ്രവേശിക്കാനാവാത്ത സ്ഥിതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.