ന്യൂഡൽഹി: കിഴക്കൻ ലഡാക്കിന്‍റെ നിയന്ത്രണ രേഖക്കടുത്ത് കൂടെ പറന്ന് ചൈനയുടെ യുദ്ധ വിമാനം. ജൂൺ അവസാന ആഴ്ചയാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. ജെറ്റിന്‍റെ സാന്നിദ്ധ്യം റഡാറിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് കര- വ്യോമ സേനകളുടെ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ്. ലഡാക്കിലും സുരക്ഷ വർധിപ്പിച്ചു.
കിഴക്കൻ ലഡാക്ക് അതിർത്തി പ്രദേശങ്ങളിൽ പ്രതിരോധ മേഖലയിലെ ശക്തി പ്രകടനങ്ങൾ ചൈന നടത്തുന്നുണ്ടായിരുന്നു. ചൈനയുടെ ഫൈറ്റർ ജെറ്റുകളും എസ്-400 അടക്കം വ്യോമ പ്രതിരോധ ആയുധങ്ങളും പ്രകടനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. അതിർത്തി പ്രദേശത്ത് ചൈന നിർമാണങ്ങൾ നടത്തുന്നത് ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
2020ൽ ഗാൽവൻ താഴ്വരയിൽ വെച്ച് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾ നടന്നിരുന്നു. പീപ്പിൾ ലിബറേഷൻ ആർമി കിഴക്കൻ ലഡാക്കിലെ സൈന്യത്തെ വിന്യസിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.