ജയ്പൂർ: ദീപാവലി വിപണിയിൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ വിൽപന 40% കുറഞ്ഞതായി പഠനം. ഒരു വ്യാപാര സംഘടന നടത്തിയ പഠനത്തിലാണ് ചൈനീസ് ഉൽപ്പന്നങ്ങളുടെ വിൽപനയിൽ 30 മുതൽ 40 ശതമാനത്തിെൻറ വരെ കുറവ് വന്നതായി കണ്ടെത്തിയത്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടന്നിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടിയപ്പോൾ ചൈന പാകിസ്താെൻറ പക്ഷം പിടിച്ചതാണ് ഉൽപ്പന്ന ബഹിഷ്കരണത്തിലേക്ക് നയിച്ചത്. ബ്രിക്സ് ഉച്ചകോടിയിലടക്കം പാകിസ്താനെ പരസ്യമായി പിന്തുണക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ചൈനീസ് അലങ്കാര വിളക്കുകൾക്കും മറ്റു ഇലക്ട്രാണിക് ഉൽപ്പന്നങ്ങൾക്കും ദീപാവലി വിപണിയിൽ ആവശ്യക്കാരേറെയാണ്. എന്നാൽ ഇവയുടെ വിൽപ്പന കുറഞ്ഞിരിക്കുന്നു.
വിപണിയിൽ നടത്തിയ സർവേയിൽ അലങ്കാര വിളക്കുകളുടെ വിൽപ്പനയിൽ 30മുതൽ 40 ശതമാനം വരെയും എൽ.സി.ഡി പോലുള്ളവയുടെ വിൽപ്പനയിൽ 10 മുതൽ 15 ശതമാനം വരെയും കുറവ് രേഖപ്പെടുത്തി. മൊബൈൽ ഫോൺ വിൽപനയിൽ രണ്ടു ശതമാനവും കുറവ് രേഖപ്പെടുത്തിയതായി ഫെഡറേഷൻ ഒാഫ് രാജസ്ഥാൻ ട്രേഡ് ആൻഡ് ഇൻഡസട്രി പ്രസിഡൻറ സുരേഷ് അഗർവാൾ പറഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ചൈനീസ് ഉൽപ്പന്നങ്ങളുടെ വിൽപനയിൽ കുറവ് വന്നതായി ജയ്പൂരിലെ വ്യാപാരികളും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.