രാം കദമി​െൻറ നാവരിയുന്നവർക്ക്​ അഞ്ച്​ ലക്ഷം വാഗ്​ദാനം ചെയ്​ത്​ കോൺഗ്രസ്​ നേതാവ്​

ന്യൂഡൽഹി: സ്​ത്രീ വിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.എ രാം കദമി​​​െൻറ നാവരിയുന്നവർക്ക്​ അഞ്ച്​ ലക്ഷം രൂപ വാഗ്​ദാനം ചെയ്​ത്​ കോൺഗ്രസ്​ നേതാവ്​. കോൺഗ്രസ്​ നേതാവും മുൻ മന്ത്രിയുമായ സുബോധ്​ സേവ്​ജിയാണ്​ രാം കദമി​​​െൻറ നാവരിയുന്നവർക്ക്​ അഞ്ച്​ ലക്ഷം രൂപ വാഗ്​ദാനം ചെയ്​തത്​. പ്രണയാഭ്യർഥന നിരസിക്കുന്ന പെൺകുട്ടികളെ തട്ടികൊണ്ടുപോയി വിവാഹം കഴിപ്പിക്കാൻ സഹായിക്കാമെന്ന്​ പറഞ്ഞു വിവാദത്തിലായ എം.എൽ.എയാണ്​ രാം കദം.

രാം കദമി​​​െൻറ പ്രസ്​താവനയെ സുബോധ്​ സേവ്​ജി ശക്​തമായി അപലപിച്ചു. ഒരു എം.എൽ.എ​ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്​. ആരെങ്കിലും എം.എൽ.എയുടെ നാവരിയുകയാണെങ്കിൽ അവർക്ക്​ താൻ അഞ്ച്​ ലക്ഷം രൂപ പാരിതോഷികം നൽകും- കോൺഗ്രസ്​ നേതാവ്​ പ്രഖ്യാപിച്ചു.

തിങ്കളാഴ്​ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ്​ എം.എൽ.എ വിവാദ പരാമർശം നടത്തിയത്​. പിന്നീട്​ പരാമർശത്തെ കുറിച്ച്​ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Chop off BJP MLA Ram Kadam's tongue, will give Rs 5 lakh: Ex-Maharashtra minister Suboodjh Savji-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.