മംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ യുവനർത്തകനും നൃത്തസംവിധായകനുമായ കിഷോർ ഷെട്ടി അറസ്റ്റിൽ. മംഗളൂരുവിൽ നിന്നാണ് സി.സി.ബി അന്വേഷണ സംഘം കിഷോറിനെ അറസ്റ്റു ചെയ്തത്. മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് കിഷോറിനെ പിടികൂടിയതെന്ന് മംഗളൂരു പൊലീസ് കമീഷണർ അറിയിച്ചു.
കിഷോർ മുംൈബയിൽ നിന്നും മംഗളൂരുവിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയതായി സി.സി.ബി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ് ആക്റ്റ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
നൃത്തിന് പ്രാധാന്യമുള്ള ബോളിവുഡ് ചിത്രമായ എ.ബി.സി.ഡിയിൽ കിഷോർ അഭിനയിക്കുകയും സിനിമകൾക്ക് നൃത്തസംവിധാനം ചെയ്യുകയും ചെയ്തിരുന്നു. 'ഡാൻസ് ഇന്ത്യ ഡാൻസ്' എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് കിഷോർ പ്രശസ്തി നേടിയത്.
ബംഗളൂരു മയക്കു മരുന്ന് കേസിൽ കന്നട നടികളായ സഞജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ ടൻ ദിഗന്ത് മഞ്ചല, ഭാര്യയും നടിയുമായ ഐന്ദ്രിത റായി എന്നിവരെ അന്വേഷണ സംഘം ചോദ്യംചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.