ന്യൂഡൽഹി: ഞാനും കാവൽക്കാരനാണെന്ന കാമ്പയിനിനു ശേഷം ട്വിറ്ററിൽ പേര് മാറ്റി ബി.ജെ.പി നേതാക്കൾ. പ്രധാനമന്ത്രി നര േന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരെല്ലാം ട്വിറ്ററിൽ പേര് മാറ്റിയ നേതാക്കളുടെ നിരയിൽ ഉൾപ്പെടുന്നു.
കാവൽക്കാരൻ എന്നർഥം വരുന്ന ചൗക്കീദാർ എന്ന പദമാണ് പേരിന് മുമ്പായി ബി.ജെ.പി നേതാക്കാൾ കൂട്ടിച്ചേർത്തിരിക്കുന്നത്. ഇരുവർക്കും പുറമേ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, ജെ.പി നഡ്ഡ, ഹർഷ വർധൻ, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവരും ട്വിറ്ററിൽ പേരിനൊപ്പം ചൗക്കീദാർ എന്ന് കൂട്ടിച്ചേർത്തു.
ഞാനും കാവൽക്കാരനാണെന്ന കാമ്പയിനിന് നരേന്ദ്രമോദി തുടക്കം കുറിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലെ പേരുമാറ്റം. റഫാൽ ഇടപാടിനെ മുൻ നിർത്തി ചൗക്കീദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്) എന്ന പ്രചാരണത്തിന് രാഹുൽ ഗാന്ധി തുടക്കമിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.