ഞായറാ​​ഴ്ച ചർച്ചുകൾ തകർക്കുമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്​; രാഷ്​ട്രപതിയുടെ അടിയന്തിര ഇടപെടൽ തേടി ബിഷപ്പുമാർ

ഭോ​പാ​ൽ: ബി.​ജെ.​പി ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്ന്​ വി​ശ്വ ഹി​ന്ദു​പ​രി​ഷ​ത്തി​‍െൻറ ഭീ​ഷ​ണി. ഗു​ജ​റാ​ത്തി​ലെ ബ​റോ​ഡ​യോ​ട്​ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജാ​ബു​വ​യി​ലെ ച​ർ​ച്ചു​ക​ൾ പൊ​ളി​ക്കു​മെന്ന്​ സം​ഘ​ട​ന ഭീഷണിപ്പെടുത്തിയതായി കാ​ണി​ച്ച്​ ബി​ഷ​പ്​​ പോ​ൾ മു​നി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ നി​വേ​ദ​ക സം​ഘം ജി​ല്ല ക​ല​ക്​​ട​​​റെ സ​മീ​പി​ച്ചു. ക്രൈ​സ്​​ത​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന​ഭ്യ​ർ​ഥി​ച്ച്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്, മു​ഖ്യ​മ​ന്ത്രി, ഗ​വ​ർ​ണ​ർ എ​ന്നി​വ​ർ​ക്കും സം​ഘം നി​വേ​ദ​ന​മ​യ​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത്​ നേ​ര​ത്തെ​യും ക്രൈ​സ്​​ത​വ സ​മൂ​ഹ​ത്തി​നെ​തി​രെ നി​ര​വ​ധി ഹി​ന്ദു​ത്വ അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ എ​ല്ലാ ച​ർ​ച്ചു​ക​ളും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന്​ ആ​സാ​ദ്​ പ്രേം​സി​ങ്​ എ​ന്ന വി.​എ​ച്ച്.​പി നേ​താ​വ്​ ഈ ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ത്തി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​ലീ​സി​ലും റ​വ​ന്യൂ വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.

പ​ക​രം റ​വ​ന്യൂ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ക്രൈ​സ്​​ത​വ പു​രോ​ഹി​ത​ന്മാ​രോ​ട്​ ത​‍െൻറ മു​ന്നി​ൽ ഹാ​ജ​രാ​യി പ്ര​വ​ർ​ത്ത​ന രീ​തി വി​ശ​ദീ​ക​രി​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ങ്ങ​നെ​യാ​ണ്​ പു​രോ​ഹി​ത നി​യ​മ​ന​െ​മ​ന്ന്​ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​ലോ​ഭ​ന​ത്തി​ലൂ​ടെ​യോ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ അ​ല്ല ക്രൈ​സ്​​ത​വ​രാ​യ​തെ​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ, വി​വ​ര​ങ്ങ​ൾ തെ​റ്റെ​ന്ന്​ ക​ണ്ടാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

പ​ത്തു ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള ജി​ല്ല​യി​ൽ നാ​ലു ശ​ത​മാ​നം മാ​ത്രം വ​രു​ന്ന ക്രൈ​സ്​​ത​വ​ർ​ക്കെ​തി​രാ​യ ഹി​ന്ദു​ത്വ നീ​ക്ക​ങ്ങ​ളി​ൽ ഭ​ര​ണ​കൂ​ടം അ​ക്ര​മി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​ണെ​ന്ന്​ ബി​ഷ​പ്​ മു​നി​യ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ച​ർ​ച്ചു​ക​ൾ അ​ന​ധി​കൃ​ത​മാ​യാ​ണ്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ക​ണ്ടെ​ത്തി​യാ​ൽ അ​ധി​കൃ​ത​ർ​ക്ക്​ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നി​രി​ക്കെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും അ​ഴി​ഞ്ഞാ​ടാ​ൻ വി​ടു​ന്ന​ത്​ അ​തി​ക്ര​മ​ത്തി​ന്​ കൂ​ട്ടു​നി​ൽ​ക്ക​ലാ​ണ്.

വി.​എ​ച്ച്.​പി അ​ക്ര​മ​വും ഭീ​ഷ​ണി​യും അ​ഴി​ച്ചു​വി​ടു​േ​മ്പാ​ൾ മ​തം​മാ​റ്റം ത​ട​യ​ൽ നി​യ​മ​ത്തി​‍െൻറ മ​റ​പ​റ്റി ക്രൈ​സ്​​ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കുക​യാ​ണ്​ അ​ധി​കൃ​ത​ർ. പൊ​ലീ​സും റ​വ​ന്യൂ​വ​കു​പ്പും സ​മു​ദാ​യ​​ത്തോ​ട്​ മു​ൻ​വി​ധി​യോ​ടെ​യാ​ണ്​ പെ​രു​മാ​റു​ന്ന​തെ​ന്ന്​ ഭോ​പാ​ൽ കാ​ത്ത​ലി​ക്​ അ​തി​രൂ​പ​ത പി.​ആ​ർ.​ഒ ഫാ​ദ​ർ മ​റി​യ സ്​​റ്റീ​ഫ​ൻ പ​റ​ഞ്ഞു.

അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഇ​ട​പെ​ട​ണ​മെ​ന്ന്​ ഡ​ൽ​ഹി ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ മു​ൻ അം​ഗ​വും യു​നൈ​റ്റ​ഡ്​ ക്രി​സ്​​ത്യ​ൻ ഫോ​റം ദേ​ശീ​യ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​മൈ​ക്ക​ൽ വി​ല്യം​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Christians appeal to president for protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.