ന്യൂഡൽഹി: സാമ്പത്തിക ഭദ്രതയുള്ളതിനാലാണ് സിനിമകൾ ഹിറ്റാവുന്നതെന്ന വിവാദ പ്രസ്താവന കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പിൻവലിച്ചു. ശനിയാഴ്ച മുംബൈയിലായിരുന്നു പ്രസ്താവന. ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ മൂന്നു സിനിമകൾ ചേർന്ന് ഒറ്റ ദിവസംകൊണ്ട് 120 കോടി രൂപ നേടിയത് രാജ്യത്ത് സാമ്പത്തിക ഭദ്രതയുള്ളതുകൊണ്ടാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.
തെൻറ പ്രസ്താവന വസ്തുതാപരമായി ശരിയാണെങ്കിലും അതിനെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റുകയായിരുന്നു. ഇതിനാലാണ് പ്രസ്താവന പിൻവലിക്കുന്നത്. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്ന സിനിമ വ്യവസായത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.