movie-shooting
Representative Image

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് മാർഗ നിർദേശങ്ങളോടെ അനുമതി നൽകി കേന്ദ്ര സർക്കാർ. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണമെന്നതാണ് കേന്ദ്രം ഇക്കാര്യത്തില്‍ നല്‍കിയ ആദ്യ നിര്‍ദേശം. ലൊക്കേഷനിലെ ഓരോ വ്യക്തിയുടെയും ഫോണില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

ലൊക്കേഷനില്‍ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒഴികെ അഭിനേതാക്കളും മാസ്ക് ധരിച്ചിരിക്കണം. ലൊക്കേഷനില്‍ ബാക്കിയുള്ള അംഗങ്ങളെല്ലാം മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം. തെര്‍മല്‍ സ്ക്രീനിംഗിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. കോവിഡ് രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കു മാത്രമേ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രവേശനം നല്‍കാന്‍ പാടുള്ളൂ. ഇവിട്ട് ലൊക്കേഷൻ അണുമുക്തമാക്കണം. സാമുഹിക അകലം പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്.

ആവശ്യത്തിന് അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും മാത്രം ഷൂട്ടിങ്ങിനായി ഉപയോഗിക്കുക, പര മറ്റ് സന്ദര്‍ശകരോ കാഴ്ചക്കാരോ പാടില്ല എന്നീ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പുതിയ നിർദേശം വന്നതോടെ സ്തംഭിച്ചുകിടക്കുന്ന സിനിമ-സീരിയിൽ മേഖലകൾ സജീവമാകുമെന്നാണ് സുചന. അടച്ചിട്ട തി‍യറ്റർ കൂടി തുറക്കുന്നതോടെ നിരവധി സിനിമകളും രാജ്യത്ത് റീലീസാവാനുണ്ട്. ദേശീയ തലത്തിൽ ആദ്യമായാണ് സർക്കാർ പുതിയ മാനദണ്ഡം പുറപ്പെടുവിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.