ന്യൂഡൽഹി: ഈ മാസം 31ന് പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കേ, പാർലമെന്റ് സമുച്ചയത്തിൽ കേന്ദ്ര വ്യവസായ സുരക്ഷ സേനയെ (സി.ഐ.എസ്.എഫ്) വിന്യസിച്ചു. 140 ജവാന്മാരെയാണ് സുരക്ഷക്ക് നിയോഗിച്ചത്.
കഴിഞ്ഞ സഭ സമ്മേളനത്തിലുണ്ടായ ഗുരുതര സുരക്ഷ പിഴവിനെ തുടർന്നാണ് ഇതുവരെയില്ലാത്തവിധം, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സായുധസേന പാർലമെന്റ് സുരക്ഷ ഏറ്റെടുക്കുന്നത്. സന്ദർശകരുടെ ദേഹപരിശോധന മുതൽ അഗ്നിരക്ഷാ സുരക്ഷ ക്രമീകരണം വരെ ഇവരുടെ ചുമതലയിലാണ്.
വിമാനത്താവളങ്ങളിലെന്ന പോലെ സന്ദർശകരുടെ ബാഗും മറ്റും എക്സ്റേ മെഷീൻ, ഡിറ്റക്ടർ തുടങ്ങിയവ ഉപയോഗിച്ച് പരിശോധിക്കും. സന്ദർശകർ ഷൂസ്, ജാക്കറ്റ്, ബെൽറ്റ് തുടങ്ങിയവ ട്രേയിലാക്കി എക്സ്റേ സ്കാനറിലൂടെ കടത്തിവിടേണ്ടി വരും.
പുതിയ പാർലമെന്റ് മന്ദിരത്തിനു പുറമെ പഴയ പാർലമെന്റ് മന്ദിരം, അനുബന്ധ കെട്ടിടങ്ങൾ എന്നിവയും സി.ഐ.എസ്.എഫ് നിയന്ത്രണത്തിലായി. ഡൽഹി പൊലീസ്, പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്, സി.ആർ.പി.എഫ് എന്നിവക്കു പുറമെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.