ന്യൂഡൽഹി: പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ ചാടിയ യുവതിയുടെ ജീവൻ രക്ഷിക്കാൻ ഡ്രൈവറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടൽ. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം ചെയ്തു. ഡല്‍ഹി ബ്ലൂ ലൈനിലെ ജനക്പുരി വെസ്റ്റ് മെട്രോ സ്‌റ്റേഷനിലാണ് സംഭവം. പാലം സ്വദേശിയായ 21കാരിയാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
യുവതി ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ഒാടിയെത്തിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ യുവതിയെ ട്രെയിനിനടിയിൽ നിന്ന് കോരിയെടുത്തു. മുറിവേറ്റ യുവതിയെ പുതപ്പിക്കാൻ ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ തന്‍റെ യൂണിഫോം അഴിച്ചുനൽകി. ഉടനെ ആശുപത്രിയിലെത്തിക്കാനായതിനാൽ ജീവൻ രക്ഷിക്കാനായി.
സബ് ഇന്‍സ്‌പെക്ടര്‍ പ്രഹ്ലാദ് സിങ് ദേവേന്ദ, കോണ്‍സ്റ്റബിള്‍മാരായ രജീന്ദര്‍കുമാര്‍, നബ കിഷോര്‍ നായക്, കുശാല്‍ പഥക് എന്നിവരടങ്ങുന്ന സി.ഐ.എസ്.എഫ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.