പ്രകൃതിയെ കാക്കാൻ സി.ഐ.എസ്.എഫ്

പഞ്ചാബ്: രാജ്യത്തുടനീളം മൂന്നുലക്ഷത്തോളം വൃക്ഷതൈ നടാൻ സി.ഐ.എസ്.എഫ്. ഇതിന്‍റെ ഭാഗമായി അമൃത്സർ ശ്രീഗുരു രാം ദാസ്ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 250 തൈകൾ നട്ടു. 

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലെല്ലാം 2000ത്തോളം തൈകൾ നടും. മൂന്നുലക്ഷത്തോളം തൈകൾ രാജ്യത്തുടനീളം നടുമെന്നും സി.ഐ.എസ്.എഫ് സീനിയർ കമാണ്ടന്‍റ് ധരംവീർ യാദവ് പറഞ്ഞു.

പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ് നടത്തുന്ന ഈ ഉദ്യമം പ്രശംസനീയമാണ്. വിമാനത്താവളത്തിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ തൈ നടുന്ന പദ്ധതി അവർ ആരംഭിച്ചുകഴിഞ്ഞെന്നും അമൃത്സർ വിമാനത്താവളം ഡയറക്ടർ വിപിൻകാന്ത് സേഥ് പറഞ്ഞു. വിമാനത്താവളത്തിലെ പ്രവേശനകവാടത്തിന് ഇരുവശങ്ങളിൽ കൂടുതൽ തൈകൾ നടാൻ പദ്ധതിയുണ്ട്. പദ്ധതി വിമാനത്താവളത്തെ കൂടുതൽ സൗന്ദര്യവത്കരിക്കാൻ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.


 

Tags:    
News Summary - CISF plants 250 saplings at Amritsar Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.