ന്യൂഡൽഹി: സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും അടക്കമുള്ള ഇന്ത്യയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്നും പാക് ഹിന്ദുക്കളെ അതിനുശേഷം ശ്രദ്ധിക്കാമെന്നും ഡൽഹി മുഖ്യമന് ത്രി അരവിന്ദ് കെജ്രിവാൾ.
പൗരത്വ നിയമം ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരുപോലെ മുറിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഈ സമയത്ത് ഇത്തരമൊരു നിയമത്തിൻെറ ആവശ്യകത എന്താണെന്നും ചോദിച്ചു. ‘പൗരത്വം തെളിയിക്കാനുള്ള ആദ്യ പരീക്ഷണം മതമായി മാറുന്ന ഈ നിയമം ഈ സമയത്ത് എന്തിനാണ്? രാജ്യത്തിൻെറ സമ്പദ്വ്യവസ്ഥ തകരാറിലാണ്. വീടുകളില്ല, തൊഴിലുകളില്ല... നമ്മുടെ കുട്ടികൾക്ക്... അപ്പോഴാണ് ഇവർ രണ്ട് കോടി പാകിസ്താനി ഹിന്ദുക്കളെ സ്വീകരിക്കാനൊരുങ്ങുന്നത്. പാക് ഹിന്ദുക്കളെ ഇത്ര സ്നേഹിക്കുന്നവർക്ക് വിഷമം അനുഭവിക്കുന്ന ഇന്ത്യൻ ഹിന്ദുക്കളെ കുറിച്ച് എന്താണ് പറയാനുള്ളത്? ആദ്യം രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കൂ. അതിനുശേഷം നമുക്ക് എല്ലാവരെയും സ്വീകരിക്കാം’- എൻ.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയിൽ കെജ്രിവാൾ തുറന്നടിച്ചു.
കേരളത്തിൻെറ മാതൃക പിന്തുടർന്ന് സി.എ.എക്കെതിരെ നിയമസഭ ചേർന്ന് പ്രമേയം പാസാക്കുമോയെന്ന ചോദ്യത്തിന് പാർലമെൻറാണ് ഈ നിയമത്തെ നിരാകരിക്കേണ്ടത് എന്നായിരുന്നു കെജ്രിവാളിൻെറ മറുപടി. ‘നിയമസഭയിൽ ബിൽ പാസായോ പരാജയപ്പെട്ടോ എന്നത് വിഷയമല്ല. രാജ്യം മുഴുവൻ ഈ നിയമത്തെ നിരാകരിക്കണം. പാർലമെൻറ് ഈ നിയമത്തെ നിരാകരിക്കണം. ഈ നിയമം ഹിന്ദുക്കളെയും മുസ്ലിമുകളെയും ഒരുപോലെ മുറിവേൽപ്പിക്കും. ഇരുവിഭാഗങ്ങളും കുടിയിറക്കപ്പെടും.’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.