ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നിൽ മൊഴി നൽകി. തനിക്കെതിരായ ആരോപണങ്ങളെല്ലാം അദ്ദേഹം മൊഴിയെടുപ്പിൽ നിഷേധിച്ചു.
മുൻ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. ആഭ്യന്തര സമിതിയിൽ നിന്നും നീതി കിട്ടില്ലെന്ന് ആരോപിച്ച് ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരിയായ സ്ത്രീ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണു പീഡനപരാതിയിൽ അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.