കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറി സി.കെ. സുബൈർ രാജിവെച്ചു. യൂത്ത്ലീഗ് അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് അൻസാരിക്കാണ് രാജി സമർപ്പിച്ചത്. സുബൈർ അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി നേതൃത്വത്തിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് സൂചന.
കത്വ ഫണ്ടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണവും അതുസംബന്ധിച്ച വിവാദവും തുടരുന്നതിനിടെയാണ് സുബൈറിന്‍റെ െപാടുന്നനെയുള്ള രാജി. പാർട്ടി നേതൃത്വം രാജി സ്വീകരിച്ചു. കത്വ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് മുഈനലി തങ്ങൾ ഉൾപ്പെടെ നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുംവിധം പ്രതികരിച്ചിരുന്നു. ആരോപണത്തെ പ്രതിരോധിക്കാൻ നേതൃത്വം രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് മറ്റൊരു പരാതിയിൽ സുബൈറിന്‍റെ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.