രാമനവമി ആഘോഷങ്ങൾക്കിടെ സംഘർഷം: മമത സർക്കാറിനോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: രാമനവമി ആഘോഷങ്ങൾക്കിടയിൽ നടന്ന സംഘർഷത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം. പശ്ചിമ ബംഗാളിലെ മമത സർക്കാർ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. നിയമങ്ങളെ അപകീർത്തിപ്പെടുത്തും വിധമുള്ള ഇടപെടലുകളെ കുറിച്ച് അന്വേഷിച്ച് കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ബി.ജെ.പി ബംഗാൾ അധ്യക്ഷ സുഗന്ധ മജുംദർ കത്തയച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയത്.

ഞായറാഴ്ചയാണ് ആക്രമണങ്ങൾ തുടങ്ങിയത്. രാമനവമി ആഘോഷങ്ങൾക്കിടെ നടന്ന സംഘർഷത്തിൽ അക്രമികൾ നിരവധി വാഹനങ്ങൾക്ക് തീയിടുകയും കടകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. പൊലീസ് വാഹനങ്ങളും തകർത്തു.

റിഷ്റ പൊലീസ് സ്റ്റേഷൻ മേഖലയിൽ രണ്ട് രാമനവമി ആഘോഷ റാലികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. രണ്ടാമത്തെ റാലിക്കു നേരെ ഞായറാഴ്ച വൈകീട്ട് ആറോടെ കല്ലേറുണ്ടാവുകയും പിന്നാലെ വ്യാപക ആക്രമണങ്ങൾ അരങ്ങേറുകയുമായിരുന്നു. സം​ഘ​ർ​ഷ​ത്തി​ൽ ഏ​താ​നും പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റിരുന്നു.

Tags:    
News Summary - Clash during Ram Navami celebrations-Home ministry seeks report from Mamata government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.