ഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കെത്ത തുടർന്ന് ഇരു സമുദായങ്ങൾക്കിടയിലുണ്ടായ അക്രമത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ചസ്രയിലെ ഗ്രാമമുഖ്യെൻറ (സർപഞ്ച്) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഗ്രാമമുഖ്യെൻറ പദവിയിലേക്ക് വനിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ആയുധങ്ങൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. വനിത സർപഞ്ചിെൻറ 25കാരനായ മകനാണ് കൊല്ലപ്പെട്ടവരിലൊരാൾ.
മറ്റു നാലുപേർ ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. രണ്ടുപേർക്ക് പരിക്കുണ്ട്. ഇരുവിഭാഗത്തിൽപ്പെട്ടവർക്കും എതിരെ കേസ് എടുത്തതായി കച്ച് പൊലീസ് സൂപ്രണ്ട് എം.എസ്. ഭരത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.