ഹൈദരാബാദിൽ വിദ്യാർഥിനിയെ യുവാവ്​ കഴുത്തറുത്തു കൊന്നു

ഹൈദരാബാദ്​: പ്രണയം നിരസിച്ചതി​​​​​​​​െൻറ പേരിൽ വിദ്യാർഥിയെ യുവാവ്​ ​വീട്ടിൽ കയറി കഴുത്തറുത്തു കൊന്നു. തെലങ്കാനയിലെ സംഗ റെഡ്​ഢി ജില്ലയിൽ വ്യാഴാഴ്​ചയാണ്​​ സംഭവം. പത്താം ക്ലാസ് വിദ്യാർഥിയായ നികിത(16) ആണ്​ കൊല്ലപ്പെട്ടത്​. കൊലപാതകം നടത്തിയ എഞ്ചിനിയറിംങ്​​ വിദ്യാർഥി അരവിന്ദിനെ (22) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 

മഹാരാഷ്​ട്രയിലെ സ്വകാര്യ എഞ്ചിനിയറിംങ്​ കോളജിൽ മൂന്നാം വർഷ വിദ്യാർഥിയായ അരവിന്ദ്​ പെൺകുട്ടി തനിച്ചുള്ളപ്പോൾ വീട്ടിൽ എത്തുകയും വീണ്ടും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്​തു. പെൺകുട്ടി അത്​ നിരസിച്ചതോടെ ഇയാൾ കയ്യിൽ കരുതിയ കത്തികൊണ്ട്​ കഴുത്ത്​ മുറിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി അയൽവാസികളെ സഹായത്തിനു വിളിച്ചെങ്കിലും അവർ എത്താൻ വൈകി. അമിതമായി രക്തം വാർന്ന പെൺകുട്ടിയെ കുകട്ട്​പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

പെൺകുട്ടി അരവിന്ദിനെ മനഃപൂർവ്വം ഒഴിവാക്കി മറ്റ്​ ആൺകുട്ടികളുമായി ഇടപഴകുന്നതാണ്​ ഇയാളെ ചൊടി
പ്പിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. പെൺകുട്ടിയുടെ വീടി​​​​​​​​െൻറ പരിസരത്തിൽ നിന്നും പിടികൂടിയ ഇയാളെ നാട്ടുകാർ മർദിച്ചവശനാക്കിയിരുന്നു. 

Tags:    
News Summary - Class 10 Student's Throat Slit By Stalker Near Hyderabad- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.