ന്യൂഡൽഹി: ആറാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ സഹപാഠി പോലീസ് കസ്റ്റഡിയിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ചിന്മയ വിദ്യാലയത്തിലാണ് സംഭവം.
കുട്ടികൾ തമ്മിലുണ്ടായ ചെറിയ വഴക്കിന് പിന്നാലെയാണ് വസന്ത് വിഹാറിലെ കുടുംപൂർ പഹാരി സ്വദേശിയായ പ്രിൻസ്(12) മരിച്ചത്. സംഭവത്തിന് പിന്നാലെ നിരവധി പേർ സ്കൂളിലേക്ക് പ്രതിഷേധവുമായെത്തി.
സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാവിലെ അസംബ്ലിക്ക് ശേഷം ചില ആൺകുട്ടികൾ തമ്മിൽ വഴക്കിടുന്നത് കണ്ടതായി പൊലീസ് പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ സഹപാഠിയെ ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 105 പ്രകാരം കേസെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.