സുവ്യക്തമാണത്; പ്രധാനമന്ത്രിക്ക് മണിപ്പൂർ ഒട്ടും പ്രാധാന്യമുള്ളതല്ല -മോദി നാട്ടിലില്ലാത്തപ്പോൾ സർവ കക്ഷി യോഗം വിളിച്ചതിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ നിശ്ശബ്ദത തുടരുന്ന പ്രധാനമന്ത്രി നരേ​​ന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂരിൽ എല്ലാ പാർട്ടികളുടെയും ​യോഗം വിളിച്ചത് പ്രധാനമന്ത്രി രാജ്യത്തില്ലാത്ത സമയം നോക്കിയാണ്. കാരണം അദ്ദേഹത്തിന് ഒട്ടും പ്രധാനമല്ലാത്ത ഒരു വിഷയമാണതെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ജൂൺ 24 വരെ ഔ​ദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു.എസിലാണ് പ്രധാനമന്ത്രി.

''50 ദിവസമായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും പ്രധാനമന്ത്രി ഇക്കാര്യത്തിൽ നിശ്ശബ്ദത തുടരുകയാണ്. പ്രധാനമന്ത്രി തന്നെ നാട്ടിലില്ലാത്ത സമയം നോക്കിയാണ് മണിപ്പൂരിൽ എല്ലാ പാർട്ടികളുടെയും യോഗം വിളിച്ചത്. അദ്ദേഹത്തിന് മണിപ്പൂർ പ്രധാനമല്ലെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമായി മനസിലാക്കാം.''-രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂൺ 24ന് വൈകീട്ട് മൂന്നിന് ന്യൂഡൽഹിയിൽ എല്ലാ പാർട്ടികളുടെയും സർവകക്ഷി യോഗം വിളിച്ചത്. കഴിഞ്ഞ മാസം അമിത് ഷാ മണിപ്പൂരിൽ നേരിട്ടെന്ന് നിരവധി ചർച്ചകൾ നടത്തിയിരുന്നു. എന്നിട്ടും കലാപത്തിന് ശമനമുണ്ടായില്ല.

Tags:    
News Summary - Clearly not important for PM Rahul Gandhi's swipe on Centre's all-party meet on Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.