സൈന്യത്തെക്കുറിച്ച വിവരങ്ങൾ പാകിസ്താന് കൈമാറിയെന്ന്; ജമ്മു കശ്മീരിൽ പുരോഹിതൻ അറസ്റ്റിൽ

സുരക്ഷാ സേനയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്താന് കൈമാറിയെന്നാരോപിച്ച് ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ നിന്ന് പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കശ്മീരി ജൻബാസ് ഫോഴ്‌സ് എന്ന ഭീകര സംഘടനയെ ഇയാൾ സഹായിക്കുകയും ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.

നേരത്തെ, പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പിന് സുരക്ഷാ സേനയുടെ വിന്യാസത്തെയും നീക്കത്തെയും കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിൽ ഒരാളുടെ പങ്കാളിത്തം ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. മദ്രസയിൽ അധ്യാപകനായും കിഷ്ത്വാറിലെ പള്ളിയിൽ പുരോഹിതനായും ജോലി ചെയ്തിരുന്ന 22കാരനായ അബ്ദുൾ വാഹിദാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച, കിഷ്ത്വാറിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വാഹിദിനെ പൊലീസ് വിളിപ്പിക്കുകയായിരുന്നു. 

Tags:    
News Summary - cleric arrested in J&K for passing sensitive information about Indian Army to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.