ന്യൂഡൽഹി: 2020 ൽ ഇന്ത്യയിലുണ്ടായ പ്രകൃതി ദുരന്തങ്ങൾ 39 ലക്ഷത്തോളം പേരെ കുടിയൊഴിപ്പിച്ചതായി റിപ്പോർട്ട്. സെൻറർ ഫോർ സയൻസ് ആൻറ് എൻവയോൺമെൻറ് പുറത്തുവിട്ട സ്റ്റേറ്റ് എൻവയോൺമെൻറ് റിപ്പോർട്ടിലാണ് പ്രകൃതിക്ഷോഭം കുടിയൊഴിപ്പിച്ച മനുഷ്യരുടെ കണക്കുകൾ പറയുന്നത്.
ജമ്മു കശ്മീരിലെ ഹിമപാതങ്ങളും മണ്ണിടിച്ചിലും, തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം, ഉത്തരാഖണ്ഡിലെ േഗ്ലസ്യൽ തടാകം അപകടം, പുതുച്ചേരിയിലെ നിവർ ചുഴലിക്കാറ്റ്, കേരളത്തിലും തമിഴ്നാട്ടിലും നാശം വിതച്ച ബുറേവി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളാണ് ഏറ്റവും കൂടുതൽ മനുഷ്യരെ ബാധിച്ചത്.
2008 നും 2020 നും ഇടയിൽ പ്രതിവർഷം ശരാശരി 3.73 ദശലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടിരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം പേരും മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം അടക്കമുള്ള പ്രകൃതിക്ഷോഭത്തിലാണിരയാക്കപ്പെട്ടത്.
ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, വരൾച്ച എന്നിവയുൾപ്പെടെ മറ്റ് പ്രകൃതി ദുരന്തങ്ങൾ കുടിയൊഴിപ്പിക്കലിന് കാരണമാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.