ഡറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ വൻനാശനഷ്ടം. 12 വീടുകളും 10 കടകളും ആറു വാഹനങ്ങളും ഒലിച്ചുപോയി. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ചമോലി ജില്ലയിലാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
മേഘവിസ്ഫോടനമുണ്ടായ ഉടനെ പ്രാൺമതി നദി കരകവിഞ്ഞൊഴുകിയാണ് നാശനഷ്ടമുണ്ടായത്. കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ധർമ-കണ്ടി ഗ്രാമത്തിൽ പശുത്തൊഴുത്തുകളും ഏഴു വീടുകളും തകർന്നു. ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനം ഉൗർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.