ബർണാല: പഞ്ചാബിൽ നിയമസഭാതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അടുത്തിരിക്കെ മുഴുവന്‍ അടവുകൾ പുറത്തെടുത്ത് വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ചരൺജിത് സിങ് ചന്നിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ ദ്യശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. പ്രചാരണത്തിന്‍റെ അവസാന ദിവസം ബദൗർ നിയമസഭാ മണ്ഡലത്തിലെ ഗോശാലയിലെത്തി പശുക്കൾക്ക് തീറ്റ നൽകുന്ന ചന്നിയെയാണ് ദ്യശ്യങ്ങളിൽ കാണുന്നത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബദൗർ, ചംകൗർ സാഹിബ് എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് ചരൺജിത് സിങ് ചന്നി മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യാൻ നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് അഭ്യർഥിക്കുന്നുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കഴിഞ്ഞ ദിവസം ചന്നി കത്തയച്ചിരുന്നു. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.