ഭോപാൽ: മധ്യപ്രദേശിൽ സമാധാനം സ്ഥാപിക്കാൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ നിരാഹാര സത്യാഗ്രഹം തുടങ്ങി. ഭോപാലിലെ ദസ്റ മൈതാനിലാണ് ചൗഹാനും ഭാര്യ സാധ്നയും നിരാഹാരമിരിക്കുന്നത്. മന്ത്സൗറിലെ കർഷക പ്രേക്ഷോഭം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കും വരെ നിരാഹാരം തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
നമ്മെളല്ലാം മണ്ണിെൻറ മക്കളാണ്. ഇന്ത്യക്കാർ അഹിംസയുെട വാക്താക്കളുമാണ്. പിന്നെ എന്തിനാണ് അക്രമങ്ങൾ അഴിച്ചു വിടുന്നത്. അക്രമങ്ങൾ അവനവനെ തന്നെയാണ് ബാധിക്കുകയെന്നും ചൗഹാൻ ട്വീറ്റ് ചെയ്തു. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ചർച്ചകൾ ആവാമെന്നും പ്രശ്നങ്ങൾ തന്നെ കണ്ട് അറിയിക്കാമെന്നും ചൗഹാൻ പറഞ്ഞു.
അതേസമയം, കർഷക കടങ്ങൾ എഴുതി തള്ളാനാകില്ലെന്ന് കൃഷിമന്ത്രി പറഞ്ഞു. ചൗഹാൻ നാടകം കളി നിർത്തണമെന്നും കർഷകരുടെ മരണത്തിന് ഉത്തരവാദിയായ മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനല്ലെന്നും പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. കടങ്ങൾ എഴുതി തള്ളണമെന്നും കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നൽകണമെന്നും ആവശ്യെപ്പട്ടാണ് ദിവസങ്ങളായി കർഷകർ മന്ത്സൗറിൽ പ്രക്ഷോഭം നടത്തുന്നത്. പ്രേക്ഷാഭകർക്ക് നേരെ പൊലീസ് െവടിയുതിർത്തതിനെ തുടർന്ന് അഞ്ചു പേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും രണ്ടു കർഷകർ കൊല്ലെപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.