സി.എം. ഇബ്രാഹീം കോണ്‍ഗ്രസ് വിടുന്നു

മംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനുമായ സി.എം. ഇബ്രാഹീം കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു. ജനതാദളിലേക്കുതന്നെ മടങ്ങാനാണ് നീക്കം. ഇബ്രാഹീമിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഷ്ടപ്പെട്ട സീറ്റ് നല്‍കാനും ധാരണയായതായാണ് വിവരം.

2005ല്‍ ഇബ്രാഹീമിനൊപ്പം ജനതാദള്‍ വിട്ട സിദ്ധരാമയ്യയാണ് കര്‍ണാടക മുഖ്യമന്ത്രി. ഈയിടെയായി മുഖ്യമന്ത്രിക്കെതിരെ ഇബ്രാഹീം പരസ്യപ്രസ്താവനകള്‍ നടത്തി വിവാദം സൃഷ്ടിക്കുകയാണ്. ദേവഗൗഡയെ പ്രകീര്‍ത്തിക്കാനും അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.ജനതാപാര്‍ട്ടി ടിക്കറ്റില്‍ 1978ലാണ് ഇബ്രാഹീം ആദ്യമായി നിയമസഭാംഗമാവുന്നത്. 1980ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ആര്‍. ഗുണ്ടുറാവുവിന്‍െറ വലംകൈയായി പ്രവര്‍ത്തിച്ച ഇബ്രാഹീം ഗുണ്ടുറാവു മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്നു.

ദുബൈ ഭരണാധികാരി സമ്മാനിച്ച റോളക്സ് വാച്ചിന്‍െറ പേരില്‍ ‘അറബ് ചാരന്‍’ എന്ന ആക്ഷേപത്തിനും വധക്കേസ് പ്രതിയായ സഹോദരനെ ഒൗദ്യോഗിക വസതിയില്‍ താമസിപ്പിച്ചുവെന്ന ആരോപണത്തിനും വിധേയമായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനത്തുനിന്ന് പുറത്തായി. ദേവഗൗഡയുമായുള്ള അടുപ്പത്തിലൂടെ 1990ല്‍ വീണ്ടും ജനതാദളില്‍ ചേക്കേറി സംസ്ഥാന അധ്യക്ഷനായി. ദേവഗൗഡയുടെ കേന്ദ്ര മന്ത്രിസഭയില്‍ വ്യോമയാനമന്ത്രിയായിരുന്നു.

 

Tags:    
News Summary - CM Ibrahim to migrate to JD(S)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.