ബംഗളൂരു: ബി.ജെ.പിയുമായി സഖ്യത്തിലാകുന്നത് എതിർത്ത ജെ.ഡി.എസ് കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിമിനെ പുറത്താക്കിമുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ഗൗഡ തന്റെ മകൻ എച്ച്.ഡി. കുമാരസ്വാമിയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ ശക്തമായി എതിർത്ത സി.എം. ഇബ്രാഹിം പാർട്ടിയിൽ ‘സമാന ചിന്താഗതി’ പുലർത്തുന്നവരുടെ യോഗം വിളിക്കുകയും താൻ നയിക്കുന്നതാണ് യഥാർഥ പാർട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അതിലാണ് ശ്രദ്ധയെന്നും കർണാടക മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമി പ്രതികരിച്ചു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത് ബാനർ ഉയർത്തി പാർട്ടിയിൽ വിപ്ലവമുണ്ടാക്കിയതിന് കുമാരസ്വാമി ഇബ്രാഹിമിനെ വിമർശിച്ചിരുന്നു.
ശക്തമായ നടപടികൾ എടുക്കുമെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സഖ്യമുണ്ടാക്കുകയാണെന്നും എൻ.ഡി.എയിൽ ചേർന്നെന്നും സെപ്റ്റംബറിലാണ് ജെ.ഡി.എസ് പ്രഖ്യാപിച്ചത്. തുടർന്ന് കർണാടകയിൽ നിന്ന് പാർട്ടിയിലെ പ്രമുഖ നേതാക്കളുൾപ്പെടെ കൂട്ടത്തോടെ സ്ഥാനങ്ങൾ രാജിവെച്ചു. ജെ.ഡി.എസിന്റെ കേരള ഘടകവും പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.