യു.പിയിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പിന്നാക്ക- ന്യൂനപക്ഷ സംവരണങ്ങൾ റദ്ദാക്കി

ലഖ്നോ: ഉത്തർപ്രദേശിലെ സ്വകാര്യ മെഡിക്കൽ-ദന്തൽ കോളേജുകളിലെ പിന്നാക്ക ന്യൂനപക്ഷ സംവരണങ്ങൾ സർക്കാർ റദ്ദാക്കി. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗം, ഒ.ബി.സി വിഭാഗം എന്നിവർക്കായുള്ള സംവരണങ്ങളാണ് എടുത്തുകളഞ്ഞത്. അഖിലേഷ് യാദവ് സർക്കാർ നടപ്പാക്കിയ സംവരണങ്ങളാണ് യോഗി ആദിത്യനാഥ് സർക്കാർ റദ്ദാക്കുന്നത്.

അധികാരത്തിലെത്തിയതിന് ശേഷം ദിവസേന പുതിയ പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമായി യോഗി സർക്കാർ വാർത്തകളിലിടം പിടിക്കുകയാണ്. സർക്കാർ സ്കൂളുകളിൽ നഴ്സറി തലം തൊട്ട് ഇംഗ്ലീഷ് നിർബന്ധമാക്കണമെന്ന് കഴിഞ്ഞ ദിവസം  സർക്കാർ ഉത്തരവിട്ടിരുന്നു.


 

Tags:    
News Summary - UP CM Yogi Adityanath Has Just Scrapped SC/ST & OBC Reservation In Private Medical Colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.